ന്യൂഡല്‍ഹി : ലൈംഗിക ആരോപണത്തെ തുടര്‍ന്ന് എം.ജെ അക്ബര്‍ നല്കിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. നവംബര്‍ 12 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അക്ബറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരേയാണ് അക്ബര്‍ മാനനഷ്ടത്തിനു കേസ് നല്‍കിയത്. തനിക്കെതിരേ പ്രിയാ രമണി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മനഃപൂര്‍വം ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ അക്ബര്‍ പറയുന്നു.