കൊച്ചി: ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ എം.കെ ദാമോദരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി.എസ് സര്‍ക്കാറിന്റെ കാലത്താണ് എം.കെ ദാമോദരനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത്. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കേസ്, പിണറായി വിജയന് പ്രതിയായ ലാവലിന്‍ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹൈകോടതിയില്‍ ഹാജരായിട്ടുണ്ട്.