മലപ്പുറം: വി.എം സുധീരൻ യു.ഡി.എഫ് ഉന്നത അധികാര സമിതിയില്‍ നിന്ന് രാജി വയ്ക്കും മുന്‍പ് ഘടക കക്ഷികളുമായി ആലോചിക്കണമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്ത് പറഞ്ഞ് സുധീരന്‍ അച്ചടക്ക ലംഘനം നടത്തിയതായും മുനീര്‍ പറഞ്ഞു. സുധീരന്റെ പ്രസ്താവനകള്‍ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.