ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്. ഇത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ജയലളിതയുടെ മരണത്തില്‍ ദൂരുഹതയുണ്ട്. ജയലളിതയുടെ ചികിത്സ നടത്തിയത് കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദേശപ്രകാരമായിരുന്നു. അതു കൊണ്ടാണ് ഡല്‍ഹി എയിംസിലെ ഒരു സംഘം ഡോക്ടര്‍മാര്‍ അവരെ ചികിത്സയക്കാനായി എത്തിയതെന്നു അദ്ദേഹം ചൂണ്ടികാട്ടി. കേന്ദ്രആരോഗ്യമന്ത്രി ജെ.പി നഡ്ഡ ജയലളിതയുടെ ആരോഗ്യവിവരങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും പറഞ്ഞും സ്റ്റാലിന് ഓര്‍മിപ്പിച്ചു. വനം മന്ത്രി സി. ശ്രീനിവാസന്റെ പ്രസ്താവനയുടെ പശ്ചത്താലത്തിലാണ് ജയലളിതയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സ്റ്റാലിന് രംഗത്തു വന്നത്.