ചെന്നൈ: കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ചേര്‍ത്ത് ദ്രാവിഡ നാട് രൂപീകരിക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്. തമിഴ്നാട്ടിലെ ഈ റോഡില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് സ്റ്റാലിന് തന്റെ നിലപാട് വ്യക്തമാക്കിയത്.
മലയാളം, തമിഴ്,കന്നഡ,തെലുങ്ക് എന്നീ ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരുന്നതാണ് ദ്രാവിഡ നാടെന്ന ആശയം. ദ്രാവിഡ രാഷ്ട്രീയത്തിന്റെ അതികായകനെന്ന് അറിയപ്പെടുന്ന ഇ.വി.രാമസ്വാമി പെരിയാറാണ് ഇത്തരമൊരു ആശയത്തിന്റെ ഉപജ്ഞാതാവ്.