തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വേണ്ടി മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. പാര്‍ട്ടി ക്ഷേമം മാത്രമാണ് സര്‍ക്കാര്യ ലക്ഷ്യം വയ്ക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറ്റവും, ബന്ധു നിയമനവും ഒക്കെയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. വികസനത്തിന്റെ അല്ല വിവാദങ്ങളുടെ ഒരു വര്‍ഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.