ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പുറത്താക്കണമെന്ന് എം.എം. ഹസന്‍

229

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. സംസ്ഥാനത്ത് പനിമരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി ആ സ്ഥാനത്തു തുടരുന്നത് ധാര്‍മികതയ്ക്ക് എതിരാണെന്നും ഹസന്‍ പറഞ്ഞു. പനിമൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവര്‍ വേറെ ജോലികള്‍ക്കു പോകുന്നുണ്ടെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം സൂചിപ്പിച്ചതാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS