തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്.എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം 17 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്നും അക്രമങ്ങള്‍ സിപിഐഎമ്മിന്റെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്നും ഹസൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നടക്കുന്നത് അസാധാരണ സംഭവങ്ങളാണ്.അക്രമം നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അണികള്‍ക്ക് നിര്‍ദേശം നല്‍കണം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹസന് പറഞ്ഞു.