തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് ഘടക കക്ഷിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തിയാനുള്ളതെന്നും ഹസന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയാണ് പ്രതിപക്ഷ നേതാവാകാന്‍ ചെന്നിത്തലയെക്കാളും നല്ലതെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് എം.എം ഹസന്‍ പ്രതികരണവുമായി രംഗത്തു വന്നത്. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി നടത്തിയ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്നും ഹസന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയാണ് പ്രതിപക്ഷ നേതാവാകാന്‍ ചെന്നിത്തലയെക്കാളും നല്ലതെന്ന എന്നായിരുന്നു അസീസിന്റെ പ്രസ്താവന. ആര്‍എസ്പി നേരത്തേ ആവശ്യപ്പെട്ടത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നാണെന്നും അസീസ് പറഞ്ഞിരുന്നു. സംഭവം വിവാദമായപ്പോള്‍ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് അസീസ് രംഗത്തു വന്നു. ചെന്നിത്തലയേക്കാള്‍ നല്ല നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് പറഞ്ഞിട്ടില്ല.
തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ചെന്നിത്തലയും ഓടിനടക്കുന്ന ആളാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അസീസ് അറിയിച്ചു.