തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് എം.എം.ഹസ്സന്‍

184

തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍. തോമസ് ചാണ്ടി അഴിമതി നടത്തിയെന്ന് വ്യക്തമായതാണ്, അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തില്‍ തുടരാനാകില്ല. കലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രി അഴിമതി നടത്തിയെന്നാണെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.
മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയ കാര്യം സ്ഥിരീകരിച്ച്‌ ആലപ്പുഴ ജില്ലാ കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് വന്നിരുന്നു. കായല്‍ മണ്ണിട്ട് നികത്തിയെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. ഭൂനിയമങ്ങളുടെ ലംഘനമുണ്ടായെന്നും വിശദമായ പരിശോധന ആവശ്യമുണ്ടെന്നും കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

NO COMMENTS