തിരുവനന്തപുരം : കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും ഇന്ധന, പാചകവാതക വിലവര്‍ധനയിലും പ്രതിഷേധിച്ച് യു ഡി എഫ് ഹര്‍ത്താലിന്‍റെ പേരില്‍ സംസ്ഥാനത്തുണ്ടായത് ഒറ്റപ്പെട്ട അക്രമങ്ങളെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍. അക്രമങ്ങളുണ്ടാകരുതെന്ന് ഡിസിസി പ്രസിഡന്റുമാരെ നേരിട്ട് വിളിച്ച് അറിയിച്ചിരുന്നെന്നും വിരുദ്ധമായി സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും എം എം ഹസ്സന്‍ പറഞ്ഞു.