തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് ഒരു ക്ഷീണവും ഉണ്ടാക്കിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്. കേസ് നേരിടാന്‍ ഹൈക്കമാന്‍ഡ് പിന്തുണയുണ്ടെന്നും ഹസ്സന് പറഞ്ഞു. എ.ഐ.സി.സി വക്താവ് മനു അഭിഷേക് സിങ്വി ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും, റിപ്പോര്‍ട്ട് തരാന്‍ നിയമമില്ലെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് ദഹിക്കാത്ത കാര്യമാണെന്നും ഹസ്സന് പറഞ്ഞു.