തിരുവനന്തപുരം : സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍. ഇതിനായി നിയമവിദഗ്ദരുടെ അഭിപ്രായം സ്വീകരിക്കും. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റേതെന്ന പേരില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയില്‍ സര്‍ക്കാരിന്റെ ഈ പ്രതികാര നടപടി തുറന്നുകാട്ടും. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ ഹസ്സന്‍ പറഞ്ഞു.