തോമസ് ചാണ്ടിയെ പുറത്താക്കിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ രാജി യുഡിഎഫ് ആവശ്യപ്പെടുമെന്ന് എം.എം. ഹസന്‍

197

ആലപ്പുഴ : മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കിയില്ലെങ്കില്‍ അഴിമതിക്കാരനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ രാജി യുഡിഎഫ് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. പിണറായി ജന്മിയും റവന്യുമന്ത്രി കുടിയാനുമായി മാറിയെന്നും ഹസന്‍ പരിഹസിച്ചു. തോമസ് ചാണ്ടിയെന്ന അഴിമതിക്കാരന്‍ പാവങ്ങളെയാണോ പാവങ്ങളുടെ പാര്‍ട്ടിയെയാണോ കോടികള്‍ നല്‍കി സഹായിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഹസന്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ആലപ്പുഴ പൂപ്പള്ളിയില്‍ നടത്തിയ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

NO COMMENTS