കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി നാറാണത്തു ഭ്രാന്തനാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍. മോദിയെ തുഗ്ലക്കിനോടുപോലും ഉപമിക്കാനാവില്ല. മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്നും ഹസന്‍ പറഞ്ഞു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റിസര്‍വ് ബാങ്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെ നട്ടെല്ല് ഒടിച്ചെന്നും, 2019ല്‍ ഇന്ത്യയിലെ ജനകീയ കോടതി മോദിയെ ജനാധിപത്യത്തിന്റെ കഴുമരത്തിലേറ്റുമെന്നും എം.എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.