പ്രവാസികളെ മറന്നുള്ള ഭരണമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതെന്ന് എം.എം.ഹസന്‍

271

തിരുവനന്തപുരം : പ്രവാസികളെ മറന്നുള്ള ഭരണമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. പ്രവാസികളായ ഇന്ത്യക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഫലപ്രദമായ സംവിധാനമില്ല. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവാസികാര്യ ക്ഷേമവകുപ്പ് മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്നും ഇത് പ്രവാസികളോട് കാട്ടിയ കടുത്ത അനീതിയാണെന്നും ഹസന്‍ പറഞ്ഞു. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

NO COMMENTS