തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയ സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ല. അഴിമതി ആരോപണം നേരിടുമ്ബോള്‍ വിജിലന്‍സ് ഡയറക്ടറായി തുടരാനാകില്ല. ജിഷാ കേസ് അന്വേഷണത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നും ജേക്കബ് തോമസിനെതിരെ ശിക്ഷാനടപടി വേണമെന്നും എം എം ഹസന്‍ പറഞ്ഞു.