മൂന്നാര്‍: മൂന്നാറില്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന കോണ്‍ഗ്രസുകാരെ പുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍.
കയ്യേറ്റ മാഫിയക്കെതിരെ നടപടിയെടുക്കണം. കയ്യേറ്റം നടത്തിയത് എത്ര ഉന്നതനായാലും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എം എം ഹസ്സന്‍ ആവശ്യപ്പെട്ടു. കയ്യേറ്റക്കാര്‍ക്ക് അനുകൂലമായിനിലകൊണ്ട എ കെ മണിയോട് വിശദീകരണം തേടുമെന്നും കയ്യേറ്റം പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്കെതിരായ സിപിഎം നിലപാട് ശരിയല്ലെന്നും എം എം ഹസന്‍ പറഞ്ഞു. കൂടാതെ കയ്യേറ്റമാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ട് മൂന്നാറില്‍ എം എം ഹസന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്താനും തീരുമാനിച്ചു.