തിരുവനന്തപുരം : ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ യാഥാര്‍ത്ഥ പ്രതികള്ക്കീഴടങ്ങിയ സാഹചര്യത്തില്‍ വരാപ്പുഴയില്‍ നിരപരാധിയായ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ചവിട്ടിക്കൊന്ന കേസിലെ മുഴുവന്‍ പോലീസുകാരേയും അതിന് നിര്‍ദ്ദേശം നല്കിയ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി.ജോര്‍ജിനേയും സര്‍വീസില്‍ നിന്നും ഡിസ്മിസ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന് ആവശ്യപ്പെട്ടു. കൊലച്ചെയ്യപ്പെട്ട ശ്രീത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത് സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് വ്യക്തമായിട്ടും അതേക്കുറിച്ച് അന്വേഷിക്കാത്തതും ആരോപണവിധായനായ റൂറല്‍ എസ്.പിയെ കേസില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതും മുഖ്യമന്ത്രിയുടെ സ്വാധീനത്തിന് വഴങ്ങിയാണെന്നും ഹസന് ആരോപിച്ചു. അപരനെ കൊലപ്പെുത്തിയ പോലീസ് കസ്റ്റഡി മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാനാകില്ല. ഈ സംഭവം കേരളത്തിനാകെ നാണക്കേട് ഉണ്ടാക്കിയെന്ന് മുഖ്യന്ത്രി പറയുമ്പോള്‍ ഇതിന്റെ നാണക്കേടില്‍ നിന്നും പോലീസ് മന്ത്രിക്കും പോലീസ് സേനയ്ക്കും ഒഴിഞ്ഞ് മാറാനാകില്ലെന്നും ഹസന് പറഞ്ഞു.
സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന് നിരപരാധിയായ ശ്രീജിത്തിനെ കുറിച്ച് വ്യാജമൊഴിനല്കിയതും റൂറല്‍ എസ്.പി സി.പി.എം നേതാക്കളെ ഫോണില്‍ വിളിച്ച് ശ്രീജിത്തിനെ വേണ്ടവിധം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അറിയിച്ചതും ഇതുവരെ അന്വേഷണ പരിധിയില്‍ പോലീസ് ഉള്‍പ്പെടുത്തിയിട്ടില്ല. നിരപരാധിയായ ഒരു യുവാവിനെ പോലീസ് ചവിട്ടിക്കൊന്നിട്ട് അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ സമയബന്ധിതമായി കര്‍ശനമായ നടപടി സ്വീകരിക്കാന്‍ വീഴ്ചവരുത്തിയ മുഖ്യമന്ത്രിയേയും ഈ കൊലപാതക കേസിന്റെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. നിലവിലത്തെ സാഹചര്യത്തില്‍ ഈ കേസ് എത്രയും പെട്ടന്ന് സി.ബെ.ഐക്ക് കൈമാറണമെന്നും എം.എം.ഹസന് ആവശ്യപ്പെട്ടു.