കോട്ടയം : പോലീസില്‍ വന്‍തോതിലുള്ള ചേരിതിരിവ് സൃഷ്ടിച്ചതിനെ തുടര്‍ന്ന് ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വെച്ചൂച്ചിറ പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
സി.പി.എം പോലീസെന്നും സി.പി.എമ്മുകാരല്ലാത്ത പോലീസുമെ ന്നാണ് വേര്‍തിരിവ് ഉണ്ടാക്കിയിരിക്കുന്നത്. പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ പോലീസുകാര്‍ പാര്‍ട്ടീമുദ്രാവാക്യം വിളിക്കുന്നതും ചുവപ്പില്‍ കുളിച്ച് നില്‍ക്കുന്നതുമൊക്കെ ആദ്യമായിട്ടാണ്. കേസന്വേഷണം ഒച്ചിഴയുന്നത് പോലെ നീങ്ങുകയാണ്. പോലീസിന്റെ കാര്യക്ഷമത ഇല്ലാതായി. ജസ്‌നയെ കാണാതായിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. എ.ഡി.ജി.പി സന്ധ്യ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും സി.ഐ.യുടെ നേതൃത്വത്തില്‍ മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും എം.എം.ഹസന്‍ പറഞ്ഞു.