തിരുവനന്തപുരം : സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. പ്രധാനമന്ത്രിയെയും സംഘപരിവാരങ്ങളെയും നിശിതമായി വിമര്‍ശിച്ചതിന്റെ പേരില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടുണ്ട്. ഫാസിസ്റ്റുകള്‍ മാത്രമേ ഇങ്ങനെ രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുകയുള്ളൂ. ശശി തരൂരിനെ ശാരീരികമായി ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും ഹസന്‍ പറഞ്ഞു.
ജനങ്ങള്‍ ഇത്തരം വിലകുറഞ്ഞ നാടകങ്ങള്‍ തള്ളിക്കളയും. ധിഷണാശക്തിയും സംശുദ്ധരാഷ്ട്രീയവും കൈമുതലായുളള ശശി തരൂരിന് ജനഹൃദയങ്ങളില്‍ വലിയ സ്ഥാനമുണ്ടെന്നും ഹസന്‍ പറഞ്ഞു.