യെദ്യൂരപ്പയുടെ രാജി ; ബി.ജെ.പിക്ക് കിട്ടിയ തിരിച്ചടിയാണെന്ന് എം.എം.ഹസന്‍

176

ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയേയും പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തുവാന്‍ ശ്രമിച്ച ബി.ജെ.പിക്ക് ഇതില്‍പരമൊരു തിരിച്ചടി കിട്ടാനില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍. ഭരണഘടനയെ ചവുട്ടി മെതിച്ച കര്‍ണാടക ഗവര്‍ണര്‍ വാജു ഭയ്‌വാലയെ ഉടനടി തലസ്ഥാനത്തു നിന്നു നീക്കം ചെയ്യണം. കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചതിനു ഫോണ്‍ സന്ദേശമുള്‍ പ്പടെയുള്ള തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി യെദ്യൂരപ്പ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണ മെന്ന് ഹസന്‍ ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ വിജയത്തിനുവേണ്ടി ഉറക്കമിളച്ച് പ്രയത്‌നിച്ച കോണ്‍ഗ്രസിന്റെയും ജനതാദള്‍ എസിന്റെയും നേതാക്കളെയും പ്രവര്‍ത്തകരെയും ഹസന്‍ അഭിനന്ദിച്ചു. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ഉയര്‍ന്നു മികച്ച സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനു കഴിയുമെന്നും ഹസന്‍ പറഞ്ഞു.

NO COMMENTS