ചെങ്ങന്നൂരിലേത് വര്‍ഗീയ ധ്രൂവീകരണത്തിലൂടെ നേടിയ വിജയം : എം.എം.ഹസന്‍

232

തിരുവനന്തപുരം : അധികാര ദുര്‍വിനിയോഗത്തിലൂടെയും പണാധിപത്യത്തിലൂടെയും വര്‍ഗീയ ധ്രൂവീകരണത്തിലൂടെയും എല്‍.ഡി.എഫ് നേടിയ വിജയമാണ് ചെങ്ങന്നൂരിലേതെന്നു കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍. എല്‍.ഡി.എഫിന് രാഷ്ട്രീയമായി കിട്ടിയ അംഗീകാരമല്ല ജനവിധി. ജാതിമത വികാരം ആളിക്കത്തിച്ച് സി.പി.എം. വോട്ടര്‍മാരെ സ്വാധീനിച്ചു. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ രഹസ്യധാരണയുണ്ടാക്കി. അത് തെരഞ്ഞടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും. എല്‍.ഡി.എഫിന് വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രി നേതൃത്വം നല്‍കി. പെരുമാറ്റച്ചട്ടം നിലനിന്നിരുന്ന സമയത്ത് മതമേലധ്യക്ഷന്‍മാരുടെ യോഗം മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തത് ഈ ഒരു ഉദ്ദേശ്യം മുന്നില്‍ കണ്ട് മാത്രമാണ്. ബി.ജെ.പിയെക്കാല്‍ വലിയ വര്‍ഗീയ പ്രചാരണം നടത്തിയത് സി.പി.എമ്മാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ മൃദുഹിന്ദുത്വ വാദിയാക്കാന്‍ സി.പി.എം ശ്രമിച്ചുവെന്നും എം.എം.ഹസന്‍ പറഞ്ഞു.

NO COMMENTS