തൃശ്ശൂര്‍ : അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎംഹസന്. യുവനേതാക്കള്‍ അച്ചടക്കം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. വി.ടി.ബല്‍റാമിനെയും വി എം.സുധീരനെയും വേദിയിലിരുത്തിയായിരുന്നു ഹസന്റെ വിമര്‍ശം. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും വേണ്ടത് അച്ചടക്കമാണെന്നും അഡ്വ.കെ.പി.വിശ്വനാഥനെ ആദരിക്കുന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, സി.എന്‍.ബാലകൃഷ്ണന് തുടങ്ങി നേതാക്കളുടെ വന്‍ നിര തന്നെ വേദിയിലുണ്ടായിരുന്നു. പാര്‍ട്ടിക്ക് അവകാശപ്പെട്ട രാജ്യസഭ സീറ്റ് കെഎം മാണിക്ക് നല്‍കിയതിലെ കോണ്‍ഗ്രസിലെ പൊട്ടിത്തെറി പാര്‍ട്ടിയ്ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. നേതൃത്വം എടുത്ത തീരുമാനം പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിയുണ്ടാക്കി. ഇതിന് പിന്നാലെ പാര്‍ട്ടിയുടെ യുവ എംഎല്‍എമാരും പരസ്യമായി രംഗത്തെത്തിയിരുന്നു.