തിരുവനന്തപുരം : സാംസ്കാരിക രംഗത്തെ എല്ലാ തരത്തിലുമുള്ള അസഹിഷ്ണുതയെയും അസമത്വത്തെയും ചെറുക്കാൻ നമുക്കോരോരുത്തർക്കും കഴിയണമെന്ന് സാംസ്കാരിക സാഹിതി സംഘടിപ്പിച്ച “ഗാന്ധിജിയും പാർശ്വവൽകൃത സമൂഹവും” എന്ന സെമിനാർ മാർ ഇവാനിയോസ് ക്യാമ്പസ്സിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ച കെ.പി.സി.സി. അധ്യക്ഷൻ എം.എം ഹസൻ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യവും ബഹുജന മുന്നേറ്റവും അതിശക്തമായ അടിത്തറ രൂപീകരിക്കുന്നതിൽ വഹിക്കുന്ന പങ്ക് നാം മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയെ വായിക്കാതെ വിമർശിക്കാനും തർക്കിക്കാനും ജനങ്ങൾ തയ്യാറാകുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്ന രീതി മാറ്റാൻ ആധുനിക സമൂഹം തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവികതയ്ക്കായി ശബ്ദിച്ച കലാകാരന് എന്നും ഭരണകൂടങ്ങളുമായി കലഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത സംസാരിച്ച വി.ഡി.സതീശൻ എം.എൽ.എ പറഞ്ഞു.സാഹിത്യകാരായ ജോർജ് ഓണക്കൂർ, വിളക്കുടി രാജേന്ദ്രൻ അജിതൻ മേനോത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.