മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ അനുശോചിച്ചു.
കേരളത്തിന്റേയും കാസര്‍കോട് ജില്ലയുടേയും വികസനത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയെന്ന നിലയില്‍ പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കിയ നല്ലൊരു ജനപ്രതിനിധിയും ഭരണാധികാരിയുമായിരുന്നു ചെര്‍ക്കളം അബ്ദുള്ള.
ആജ്ഞാശക്തിയുള്ള നേതാവ് എന്ന നിലയില്‍ കാസര്‍കോട് ജില്ലയില്‍ മുസ്ലീം ലീഗ് കെട്ടിപ്പെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണം ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനും യു.ഡി.എഫിനും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്ന തെന്നും എം.എം.ഹസന്‍ അനുസ്മരിച്ചു.