തിരുവനന്തപുരം : വി.എം സുധീരനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍.
യു.ഡി.എഫ് ഉന്നത അധികാര സമിതിയില്‍ നിന്ന് ഇന്നാണ് വി.എം സുധീരന്‍ രാജിവച്ചത്. ഇമെയില്‍ വഴിയാണ് കെപിസിസി നേതൃത്വത്തെ ഇക്കാര്യം സുധീരന്‍ അറിയിച്ചത്. ഇനി യുഡിഎഫ് യോഗത്തിലേക്കില്ലെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.