തൊടുപുഴ • നിരപരാധികളെ കൊല്ലുന്നവരാണു മാവോയിസ്റ്റുകള്‍. മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകാരായി കാണാനാകില്ലെന്നു എം.എം. മണി. നിലമ്പൂര്‍ സംഭവത്തില്‍ അന്വേഷണം നടക്കട്ടെ. ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂലമറ്റം പവര്‍ഹൗസില്‍ ജനറേറ്ററുകള്‍ തകരാറിലായ സംഭവത്തില്‍ പ്രശ്നം പരിഹരിക്കാന്‍ 20 ദിസവമെങ്കിലും വേണ്ടി വരും. സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാനാണു നീക്കം. പുറത്തു നിന്നു കുറഞ്ഞ വിലയ്ക്കു വൈദ്യുതി വാങ്ങാനും ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു