വിഎസിന്‍റെ കത്തിനെക്കുറിച്ച്‌ പ്രതികരിക്കുന്നത് അന്തസിന് ചേര്‍ന്നതല്ലെന്ന്‍ എം.എം മണി

211

തിരുവനന്തപുരം: പാര്‍ട്ടിക്കുവേണ്ടി താനും ഏറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും എന്നാല്‍ അതുപറഞ്ഞുകൊണ്ട് ആരുടെയും പിന്നാലെ പിച്ചചട്ടിയുമായി പോയിട്ടില്ലെന്നുമായിരുന്നു വിഎസിന്‍റെ കത്തിന് മറുപടിയായി എം.എം മണി പറഞ്ഞു. അഞ്ചേരി ബേബി കൊല്ലപ്പെടുന്പോള്‍ വിഎസ് ആയിരുന്നു പാര്‍ട്ടിയുടെ സെക്രട്ടറി. വിഎസിന്‍റെ കത്തിനെക്കുറിച്ച്‌ പ്രതികരിക്കുന്നത് അന്തസിന് ചേര്‍ന്നതല്ലെന്നും ആരോടും വിദ്വേഷം വെച്ച്‌ പെരുമാറുന്ന രീതി തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തല പോയാലും ശരിയും ന്യയവുമേ പറയുകയുള്ളുവെന്നും മണി പറഞ്ഞു. കൊലക്കേസില്‍ പ്രതിയായ വ്യക്തി അധികാരസ്ഥാനത്തിരിക്കുന്നതു പാര്‍ട്ടി നിയോഗങ്ങള്‍ക്കെതിരാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്ന് ചൂണ്ടിക്കാട്ടി സിതാറാം യെച്ചൂരിക്ക് അയച്ച കത്തില്‍ അച്യതാനന്ദന്‍ ആവശ്യപ്പെട്ടു. അഞ്ചേരി വധക്കേസില്‍ എം.എം മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലാണ് മണിയെ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് അദ്ദേഹം കത്തയച്ചത്.

NO COMMENTS

LEAVE A REPLY