അഞ്ചേരി ബേബി വധക്കേസില്‍ വി.എസിന് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല : എം.എം മണി

222

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വി.എസ് അച്യുതാനന്ദനെതിരെ മോശമായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.എം മണി. അഞ്ചേരി ബേബി കൊല്ലപ്പെടുന്പോള്‍ വി.എസ് പാര്‍ട്ടി സെക്രട്ടറിയായിരുന്നു. കേസില്‍ വി.എസിന് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇടുക്കിയില്‍ നടന്ന ഒരു സംഭവത്തില്‍ വി.എസിന് എങ്ങനെയാണ് പറയുക എന്നും മണി പറഞ്ഞു.
അഞ്ചേരി ബേബി വധത്തില്‍ പ്രതിയായ തന്നെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട വി.എസിന് മറുപടി പറയുന്നത് അന്തസിന് ചേര്‍ന്നതല്ലെന്നാണ് മണി നേരത്തെ പ്രതികരിച്ചത്. ബേബി കൊല്ലപ്പെടുന്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസിന് അതില്‍ പങ്കുണ്ടെന്ന് പറയാത്തത് മര്യാദകൊണ്ടാണെന്നും മണി പറഞ്ഞിരുന്നു. തല പോയാലും ന്യായല്ലാത്തതൊന്നും താന്‍ പറയില്ലെന്നും മണി പറഞ്ഞിരുന്നു. അതേസമയം, മണിക്കെതിരെ ലഭിച്ച വ്യക്തമായ സാക്ഷിമൊഴികള്‍ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണ നേരിടണമെന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. മണി കൂടി ഉള്‍പ്പെട്ട ഗൂഢാലോചന നടന്നിട്ടുമണ്ടായെന്ന് എന്ന കാര്യത്തില്‍ സംശയിക്കാമെന്നും മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. മണിയുടെ പ്രസംഗത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കരുതെന്ന് ബാലു വധക്കേസിലാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നതെന്നും അഞ്ചേരി ബേബി വധക്കേസില്‍ അത് ബാധകമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിടുതല്‍ ഹര്‍ജി തള്ളിയത്.

NO COMMENTS

LEAVE A REPLY