സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് എം.എം. മണി

245

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നിയന്ത്രണം ഒഴിവാക്കി പ്രതിസന്ധി അതിജീവിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര പൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ലഭ്യമാക്കാന്‍ ശ്രമിക്കും. നാടു മുഴുവന്‍ വനമാകണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. വനത്തിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് വൈദ്യുതി നിഷേധിക്കുന്നത് ഇത്തരക്കാരാണ്. സര്‍ക്കാര്‍ നയത്തിനെതിരായി നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരോട് യോജിക്കാനാവില്ലെന്നും എം.എം. മണി പറഞ്ഞു.

NO COMMENTS

LEAVE A REPLY