അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കിയാല്‍ വൈദ്യുതി വില കുറച്ച്‌ നല്‍കാനാകുമെന്ന് എംഎം മണി

224

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കിയാല്‍ വൈദ്യുതി വില കുറച്ച് നല്‍കാനാകുമെന്ന് മന്ത്രി എംഎം മണി പറഞ്ഞു. തന്റെ പാര്‍ട്ടി അതിരപ്പിള്ളിക്ക് അനുകൂലമാണെങ്കിലും എല്‍.ഡി.എഫിലെ ചില കക്ഷികള്‍ക്കും കോണ്‍ഗ്രസിനും എതിരഭിപ്രായമാണ്. എല്‍.ഡി.എഫില്‍ യോജിപ്പുണ്ടായാല്‍ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വൈദ്യുതി നിരക്ക് കൂട്ടണമെന്ന റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശത്തെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കുന്നില്ല. നിരക്ക് കൂട്ടണമെന്ന ശുപാര്‍ശയുമായി കമ്മീഷന്‍ വരുമ്പോള്‍ നമുക്ക് പറയാനുള്ളത് പറയും. അതിന് മുമ്പ് പ്രതികരിക്കുന്നത് അവരുടെ അധികാരത്തിന്മേലുളള കൈകടത്തലാവും. മൂന്നാറില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാത്ത ഒരു റിസോര്‍ട്ട് പോലുമില്ലെന്ന് മന്ത്രി പറഞ്ഞു. എല്ലാ നിര്‍മാണവും പഞ്ചായത്തിന്റെ അനുമതിയോടെയാണ്. മൂന്നാറിലെ ഭൂമിയിലധികവും കണ്ണന്‍ ദേവന്റേതാണെന്നും 15 ഏക്കറെ സര്‍ക്കാരിന്റേതായിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY