തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തി വിവാദത്തിലായ മന്ത്രി എം.എം.മണിക്ക് പരസ്യശാസന നല്കാന് സിപിഎം തീരുമാനം. ഇന്നലെ കൂടിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സെക്രട്ടറിയേറ്റ് അംഗം കൂടിയായ മണിക്കെതിരേ നടപടിയെടുക്കാൻ തീരുമാനമെടുത്തിരുന്നു. തുടര്ന്ന് സംസ്ഥാന സമിതി യോഗത്തിലാണ് നടപടി എടുത്തത്. വിവാദ പ്രസ്താവനയുടെ പേരിൽ സെക്രട്ടറിയേറ്റ് യോഗത്തിൽ മണിക്കെതിരേ രൂക്ഷ വിമർശനമാണ് ഉയർന്നത്. സർക്കാരിനെ വിവാദങ്ങളിൽനിന്നു വിവാദങ്ങളിലേക്കു ചാടിക്കുന്നതാണ് മണിയുടെ പ്രസ്താവനകളെന്നും ഇത് പാർട്ടിക്കു നാണക്കേടാണെന്നും യോഗത്തിൽ വിമർശനമുയർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്കെതിരേ നിലപാടെടുത്തതായാണു സൂചന. നേരത്തെ ഏത് നടപടിയും സ്വീകരിക്കുമെന്ന് മണി അറിയിച്ചിരുന്നു.