എംഎം മണിയുടെ പ്രസംഗം : കേരളത്തില്‍ എന്താണ് നടക്കുന്നതെന്നും പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേ എന്നും ഹൈക്കോടതി

240

കൊച്ചി: മന്ത്രി എംഎം മണിയുടെ പ്രസംഗം ഗൗരവതരമെന്ന് ഹൈക്കോടതി. കേരളത്തില്‍ എന്താണ് നടക്കുന്നതെന്നും പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍ പ്രസംഗത്തില്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും മണി പറഞ്ഞത് മാധ്യമപ്രവര്‍ത്തകരെക്കുറിച്ചാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം മാധ്യമപ്രവര്‍ത്തകരെക്കുറിച്ച്‌ എന്തും പറയാമോ എന്നു കോടതി ചോദിച്ചു. മണിയുടെ പ്രസംഗത്തിന്റെ സിഡി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ഇടുക്കി എസ് പിയോട് വിശദീകരണം തേടുകയും ചെയ്തു.

NO COMMENTS

LEAVE A REPLY