വണ്‍ ടു ത്രീ പ്രസംഗം : മണിക്കെതിരായ കേസ് കോടതി തള്ളി

238

തൊടുപുഴ: വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരില്‍ എം എം മണിക്കെതിരായ കേസ് കോടതി തള്ളി. മന്ത്രി എം എം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊന്നിട്ടുണ്ടെന്ന് 2012 മെയ് 25 ന് മണക്കാട്ട് നടത്തിയ പ്രസംഗത്തിലാണ് മണി പറഞ്ഞത്. ഇത് വിവാദമാകുകയും മണിയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. മണിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് കോടതി തള്ളിയത്.

NO COMMENTS

LEAVE A REPLY