തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം.മണിയടക്കമുള്ള മുഴുവന്‍ പ്രതികളും നിര്‍ബന്ധമായും ഹാജരാകണമെന്ന് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി. കേസ് ജൂണ്‍ എഴിന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിച്ച അഞ്ചുതവണയും പ്രതികള്‍ ഹാജരായിരുന്നില്ല. മണിക്കു പുറമെ സി പി എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, പാമ്പുപാറ കുട്ടന്‍, ഒ.ജി.മദനന്‍, എ.കെ.ദാമോദരന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 2016 ഡിസംബര്‍ 24 നാണു കുറ്റാരോപണം നിലനില്‍ക്കുമെന്നു കോടതി കണ്ടെത്തിയത്. 2012 ല്‍ അറസ്റ്റിലായ പാമ്പുപാറ കുട്ടന്‍, എം.എം. മണി എന്നിവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്ന സാഹചര്യത്തില്‍ പാമ്പുപാറ കുട്ടന്‍, എം.എം. മണി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും കെ.കെ. ജയചന്ദ്രനും എ.കെ. ദാമോദരനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയോടു അഭ്യര്‍ഥിച്ചിട്ടുണ്ട്