പൊമ്പിളൈ ഒരുമൈ സമരത്തിനെതിരായ വിവാദ പ്രസംഗത്തില്‍ എം എം മണിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

224

തിരുവനന്തപുരം: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിനെതിരായ വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കേസ് തള്ളിയെങ്കിലും മണിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കോടതി സദാചാര പൊലീസാകാന്‍ ഉദ്ദേശിക്കുന്നില്ല. വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താല്‍പര്യമാണ്. കോടതിക്ക് ആരുടെയും സ്വഭാവം മാറ്റാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മന്ത്രിയെന്ന നിലയില്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. മുഖ്യമന്ത്രി മന്ത്രിമാരെ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

NO COMMENTS