തിരുവനന്തപുരം: സൗരോര്‍ജ്ജത്തിന്റെ പേരില്‍ സ്ത്രീത്വത്തെ ചൂഷണം ചെയ്തവര്‍ ജയിലുകളില്‍ അന്തിയുറങ്ങട്ടെയെന്ന്‍ വൈദ്യുതി മന്ത്രി എംഎം മണി. യുഡിഎഫ് സര്‍ക്കാരിന്‍റെ അശ്ലീല അഴിമതിക്കുള്ള മറയായിരുന്നു സോളാര്‍ എന്ന വാക്ക്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഊര്‍ജ്ജ സ്വയം പര്യാപ്തയ്ക്കുള്ള ചവിട്ടുപടികളാണ് സോളാര്‍ എന്നു എംഎം മണി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മണിയുടെ പ്രതികരണം. സൗരോര്‍ജ്ജ വിപ്ലവത്തിലൂടെ കേരളത്തെ ഊര്‍ജ്ജ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പില്‍ നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മണി പറയുന്നു.