തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് നല്‍കേണ്ട ബാധ്യത സിപിഎമ്മിനില്ലെന്ന് മന്ത്രി എം.എം മണി. യാത്രയുടെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞ അഞ്ചു വര്‍ഷം ഡല്‍ഹിക്കു പോയതിന്റെ ചെലവുകള്‍ വെളിപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.