തിരുവനന്തപുരം: ഈ വര്‍ഷം പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും പൂര്‍ണമായും ഒഴിവാക്കാനാകുമെന്ന് വൈദ്യുത മന്ത്രി എംഎം മണി. ആവശ്യമെങ്കില്‍ വൈദ്യുതി പുറത്തുനിന്നു വാങ്ങാന്‍ കരാര്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി വീണ്ടും ആവര്‍ത്തിച്ചു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയകക്ഷികള്‍ തമ്മില്‍ സമവായം ഉണ്ടായാല്‍ പദ്ധതി തുടങ്ങാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഘടകകക്ഷിയായ സിപിഐ ഉള്‍പ്പെടെ പദ്ധതിക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമ്ബോഴാണ് മന്ത്രി മണി പദ്ധതിക്ക് വേണ്ടി വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു