തൊടുപുഴ : പോലീസിന്റെ ചെറിയ തെറ്റുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന് മന്ത്രി എം.എം മണി. കേരളാ പോലീസിനെ ഉപയോഗിച്ചു പണ്ട് തോന്നിവാസം ചെയ്തിരുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത് ഇഷ്ടപ്പെടാത്തവരാണ് മൂക്ക് ഇടിച്ചുപരത്തിയെന്നും,തല അടിച്ചു പൊട്ടിച്ചെന്നുമൊക്കെ പ്രചരിപ്പിക്കുന്നത്.
പോലീസില്‍ നിന്ന് ഏറ്റവുമധികം പീഡനം അനുഭവിച്ചത് താനും,തന്റെ പാര്‍ട്ടിയുമാണെന്ന് പറഞ്ഞും മന്ത്രികൂട്ടിച്ചേര്‍ത്തു.