തിരുവനന്തപുരം : സംസ്ഥാനത്ത് വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ക്ക് സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അതിരപ്പിള്ളി ഉള്‍പ്പടെയുള്ള എല്ലാ പദ്ധതികള്‍ക്കെതിരെയും എതിര്‍പ്പുകളുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ സൗരോര്‍ജമാണ് ഏക പരിഹാരം. മൂന്നുവര്‍ഷത്തിനുള്ളില്‍ സൗരോര്‍ജം വഴി ആയിരം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.