തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം എം മണി. നിലവില്‍ 7300 കോടിയുടെ കടബാധ്യതയുണ്ട്. ഇനി വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്കിലൂടെ മാത്രമേ ബോര്‍ഡിന്റെ ചെലവ് ഈടാക്കാനാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 70% വൈദ്യുതിയും പുറത്തു നിന്നാണ് വാങ്ങുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് വൈദ്യുതി നിരക്ക് കൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.