തൊടുപുഴ : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,400 അടിയിലെത്തും മുന്‍പേ ഷട്ടറുകള്‍ തുറക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. ജലനിരപ്പുയര്‍ന്ന് ഏത് അടിയന്തരസാഹചര്യമുണ്ടായാലും നേരിടാന്‍ തയാറാണെന്നും മന്ത്രി പറഞ്ഞു. വേണ്ടി വന്നാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.