ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച്‌ ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എം.എം.മണി

181

കട്ടപ്പന: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച്‌ ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എം.എം.മണി. മന്ത്രിമാര്‍ രണ്ടു തട്ടിലാണെന്ന വാര്‍ത്ത തെറ്റാണെന്നും ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ബോര്‍ഡിന് വേറിട്ടുള്ള നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമാണെങ്കില്‍ ഇടുക്കി ഡാം അടക്കമുള്ള ജലസംഭരണികള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണെന്നും അതിനുള്ള നടപടികളും എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

NO COMMENTS