വൈദ്യുതി ബന്ധം നാല് ദിവസത്തിനുള്ളിൽ പൂര്‍ണ്ണമായും പുനസ്ഥാപിക്കുമെന്ന് എം എം മണി

209

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയത്തില്‍ തകര്‍ന്ന വൈദ്യുത ബന്ധം നാല് ദിവസത്തിനുള്ളില്‍ പൂര്‍ണ്ണമായും പുനസ്ഥാപിക്കുമെന്ന് മന്ത്രി എം എം മണി. ഡാമുകള്‍ തുറന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയത്തിൽ വലിയ ദുരന്തം നേരിട്ട ജില്ലയാണ് ഇടുക്കി. ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. പ്രത്യേക പരിഗണന ഇടുക്കിയ്ക്ക് നല്‍കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും എംഎം മണി കൂട്ടിച്ചേർത്തു.

NO COMMENTS