തിരുവനന്തപുരം : അതിരപ്പള്ളിയില്‍ അണക്കെട്ടു വേണമെന്ന വാദവുമായി വീണ്ടും വൈദ്യുതി മന്ത്രി എം.എം മണി രംഗത്ത്. അണക്കെട്ട് ചാലക്കുടിപ്പുഴയിലെ പ്രളയത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ സമവായത്തിനു ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.