സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് വൈദ്യുതി മന്ത്രി

148

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. പ്രളയം കാരണം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വൈദ്യുതി ഉത്പാദനത്തില്‍ 350 മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര പൂളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായി. പുറത്തുനിന്നു വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

NO COMMENTS