വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വലിയ വില കൊടുത്താണെങ്കിലും വൈദ്യുതി പുറത്തുനിന്ന് വാങ്ങുമെന്ന് എംഎം മണി

169

തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തു നിന്ന് വലിയ വില കൊടുത്താണെങ്കിലും
കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് മന്തി എം.എം. മണി. 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പരിഹരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പൂളില്‍നിന്നു ലഭിക്കുന്ന വൈദ്യുതി വിഹിതം കുറഞ്ഞതും പ്രളയംമൂലം സംസ്ഥാനത്തെ വൈദ്യുതനിലയങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതുമാണ് പ്രതിസന്ധിക്കു കാരണം. കേന്ദ്ര വൈദ്യുത നിലയങ്ങളായ താല്‍ച്ചറില്‍ നിന്ന് 200 മെഗാവാട്ടും കൂടംകുളത്തു നിന്ന് 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്.

NO COMMENTS