തിരുവനന്തപുരം : പതിനെട്ടാംപടിയില്‍ കുത്തിയിരുന്ന് സമരവും, ആഭാസ മുദ്രാവാക്യങ്ങളും, കൊലവിളിയും നടത്തി ആരാധനാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നതും ബിജെപിയും ആര്‍എസ്എസും തന്നെയാണെന്ന് മന്ത്രി എം എം മണി. എന്ത് ആചാരങ്ങളുടെ പേരിലാണ് ഇത് നടത്തുന്നതെന്നറിയാന്‍ ഭക്തര്‍ക്ക് താല്‍പ്പര്യമുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എൽ.ഡി.എഫ്. സർക്കാരും സി.പി.എമ്മും ശബരിമലയിൽ വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് ഹാനികരമായ നടപടികളെടുക്കുന്നുവെന്ന് മുറവിളി കൂട്ടുന്ന ബി.ജെ.പി.യും ആർ.എസ്.എസ്സും തന്നെയാണ് ഇപ്പോൾ ശബരിമലയിലെത്തുന്ന ഭക്തരെ കൈയ്യേറ്റം ചെയ്തും, പതിനെട്ടാംപടിയിൽ കുത്തിയിരുന്ന് സമരവും, ആഭാസ മുദ്രാവാക്യങ്ങളും, കൊലവിളിയും നടത്തി ആരാധനാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതെല്ലാം എന്താചാരങ്ങളുടെ പേരിലാണെന്നറിയുവാൻ ഭക്തജനങ്ങൾക്ക് കൗതുകമുണ്ട്. ബി.ജെ.പി., ആർ.എസ്.എസ്., കോൺഗ്രസ് നേതാക്കൾക്ക് എന്താണ് പറയാനുള്ളത്.